അമൃത്സര്‍:അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ബുധനാഴ്ച പഞ്ചാബിലെ അമൃത്സറില്‍ വിമാനമിറങ്ങി. സൈനിക വിമാനത്തില്‍ കുത്തിനിറച്ചാണ് കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്.
തെക്കേ അമേരിക്കയിലേക്കുള്ള ദീര്‍ഘദൂര വിമാനത്തിലും ആടിയുലഞ്ഞ ബോട്ടുകളിലൂടെയുള്ള യാത്ര. മണിക്കൂറോളം കാല്‍നടയും.
പിന്നെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ഇരുണ്ട ജയില്‍ വാസം. അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാര്‍ക്ക് പറയാനുള്ളത് ദുരിതക്കഥകള്‍ മാത്രം.
മറ്റൊരു രാജ്യത്തെ പൗരന്‍മാര്‍ യുഎസില്‍ തങ്ങിയെന്ന തെറ്റിനാണ് ട്രംപ് ഭരണകൂടത്തിന്റെ ക്രൂരത. അമേരിക്കയില്‍ തട്ടിപ്പോ വെട്ടിപ്പോ പിടിച്ചുപറിയോ നടത്തിയവരല്ല 104 ഇന്ത്യക്കാരെന്ന് ട്രംപിനൊപ്പം മോദിയും മനസ്സിലാക്കണം. ഡോണാള്‍ഡ് ട്രംപ് അടുത്ത സുഹൃത്താണെന്ന് ഇടക്കിടെ പറയുന്ന നരേന്ദ്രമോദിക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയാത്തത് നയതന്ത്രത്തിലെ വീഴ്ച്ചയായാണ് വിലയിരുത്തുന്നത്.