കോഴിക്കോട്: മുക്കം സങ്കേതം ഹോട്ടല്‍ ജീവനക്കാരിയെ ഹോട്ടലുമടയും സുഹൃത്തുക്കളും ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയുടെ നിര്‍ണ്ണായക മൊഴി. ഒന്നാം പ്രതിയും ഹോട്ടലുടമയുമായ ദേവദാസും സുഹൃത്തുക്കളായ റിയാസും സുരേഷും യുവതി ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ആത്മരക്ഷാര്‍ഥം ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ശേഷവും തന്നെ മൂന്നുപേരും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഹോട്ടലുടമ ദേവദാസിനെ കു്ന്ദംകുളത്ത് വച്ച് പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന് പറഞ്ഞു.