പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ചാണക്യന്‍: അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ചാണക്യന്‍ തന്നെയാണെന്നും അത് എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. കേരളത്തിലെ പല വകുപ്പുകളും അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അബ്ദുസമദ് പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു അബ്ദുസമദ് പൂക്കോട്ടൂറിന്റെ പ്രതികരണം.

അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്

ദുരന്ത നിവാരണത്തിന് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുന്നണിയില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിവുള്ളയാളാണ് അദ്ദേഹമെന്ന് പലരും പറയാറുണ്ട്. രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് പരിചയമില്ലാത്തത് കൊണ്ട് നമുക്ക് കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല. സമുദായത്തില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിച്ച് ഒരുമിപ്പിച്ച് നിര്‍ത്താനുള്ള മധ്യസ്ഥനായി കുഞ്ഞാലിക്കുട്ടി സാഹിബിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.