തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് നാട് അറിഞ്ഞത്. ഇപ്പോഴിതാ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റില്‍. . ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു പണം തട്ടിയെടുത്തെന്ന് കാണിച്ച് ശ്രീതുവിനെതിരെ 10 പേര്‍ പരാതിയിലാണ് നടപടി. അതേസമയം കുട്ടിയുടെ കൊലപാതകത്തില് ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ ഷിജു എന്നയാൾക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്. ശ്രീതുവിന്റെ പേരിൽ പത്തു പരാതികളാണ് പൊലീസിന് കിട്ടിയത്. മറ്റു പരാതികളിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.