കോലീബി സഖ്യമുണ്ടാക്കി ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് ആരെന്ന് എല്ലാവർക്കുമറിയാം: പി സരിൻ

പാലക്കാട്: പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഡോ പി സരിൻ. മുഖ്യ ശത്രു ബിജെപി തന്നെയാണെന്നും ബിജെപിയെ തോൽപ്പിക്കാനാണ് തന്റെ രാഷ്ട്രീയ പോരാട്ടമെന്നും സരിൻ പറഞ്ഞു. കോലീബി സഖ്യമുണ്ടാക്കി ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് ആരെന്ന് എല്ലാവർക്കുമറിയാം. ആ മുന്നണിയുടെ രാഷ്ട്രീയം മൃദു ഹിന്ദുത്വമാണെന്നും സരിൻ കൂട്ടിച്ചേർത്തു.

പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ സ്വാഗതം ചെയ്ത സരിൻ രാഹുലിന് ആശംസ നേരുന്നതായും പറഞ്ഞു. എന്നാൽ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ താൻ മാത്രമല്ല കുടുംബവും വലിയ സൈബർ ആക്രമണം നേരിടുന്നതായി സരിൻ അറിയിച്ചു. തന്റെ ഭാര്യ വിലയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നു. തേജോവധവും വ്യക്തിഹത്യയും ചെയ്യപ്പെടുന്നുവെന്നും സരിൻ പറഞ്ഞു.

താൻ പാലക്കാട് ജനപ്രതിനിധി ആകേണ്ട യോഗ്യത രാഷ്ട്രീയം പറഞ്ഞുതന്നെ പാലക്കാട്ടുകാർക്ക് മുന്നിൽ വ്യക്തമാക്കുമെന്ന് സരിൻ പറയുന്നു. ചുമതല ബോധമുള്ള ഒരാൾ നിർവഹിക്കേണ്ട ഉത്തരവാദിത്വമാണ് സ്ഥാനാർത്ഥിത്വം. തെരഞ്ഞെടുപ്പിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

© 2025 Live Kerala News. All Rights Reserved.