കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് നടപടി. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം, സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെ. നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.