മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷ രൂപ പിഴയും

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വികെ സക്സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 13 വര്‍ഷം മുമ്പുള്ള കേസിലാണ് ഡല്‍ഹി സാകേത് കോടതി ശിക്ഷ വിധിച്ചത്.

മേധാ പട്കറിന്റെ പരാമര്‍ശങ്ങള്‍ സക്സേനയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മേധാ പട്കര്‍ക്ക് ഓഗസ്റ്റ് ഒന്ന് വരെ കോടതി സമയം അനുവദിച്ചു

സത്യത്തെ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്നും തങ്ങള്‍ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയിട്ടില്ല. തങ്ങളുടെ ജോലി മാത്രമാണ് ചെയ്തതെന്നുംവിധിക്കെതിരെ അപ്പീല്‍ പോകുമെന്നും മേധ പട്കര്‍ പ്രതികരിച്ചു.

© 2025 Live Kerala News. All Rights Reserved.