ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍, ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ടിപി വധക്കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എട്ട് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ശിക്ഷയിളവ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇ‌രട്ടജീവപര്യന്തം ചോദ്യംചെയ്ത് ഒന്നു മുതല്‍ ആറുവരെ പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശിക്ഷ ഇളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ ആവശ്യം.

നേരത്തെ ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത് സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നാണ് ഹർജി. 12 വർഷമായി ജയിലാണെന്നും ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു., കെ കെ കൃഷ്ണൻ എന്നിവരും സുപ്രീം കോടതിയില്‍ അപ്പീൽ നൽകി. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവര്‍ അപ്പീൽ നല്‍കിയത്. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു

© 2025 Live Kerala News. All Rights Reserved.