ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ കണ്ണൂര്‍ ജയിലിലേക്ക്;ഉത്തരവ് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിനെ അവഗണിച്ച്; ജയില്‍ മാറ്റം ഞായറാഴ്ച

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. കിര്‍മാണി മനോജിനെയും ടികെ രജീഷിനെയും ഞാറാഴ്ച കണ്ണൂര്‍ ജയിലിലേക്ക് മാറ്റുന്നത്. ഇവരെ കണ്ണൂരിലേക്ക് മാറ്റിയാല്‍ ജയിലിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ കണ്ണൂര്‍ ജയിലില്‍ അധികൃതരുടെ സഹായത്തോട് കൂടി ഫോണ്‍ വിളിക്കുകയും സ്വതന്ത്രമായി പ്രതികള്‍ വിഹരിക്കുന്നുവെന്നൊക്കെ പുറം ലോകം അറിഞ്ഞതോട് കൂടിയാണ് ഇവരെമറ്റു ജയിലിലുകളിലേക്ക് അയച്ചത്. കണ്ണൂരിലേക്ക് പ്രതികളെ മാറ്റാല്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമയും ആരോപിച്ചിരുന്നു. കഴിഞ്ഞയാഴ്ച കഞ്ചാവ്‌ലഹരി ഉല്‍പന്നങ്ങളുടെ പരിശോധനക്കായി ജയിലില്‍ എത്തിയ ഡോഗ് സ്‌ക്വാഡിനെയും ജീവനക്കാരെയും ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടിസുനി കൈയേറ്റം ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.