‘പിസി ജോര്‍ജിന്റെ അനുഗ്രഹത്തോടെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും’: അനില്‍ ആന്റണി

കൊച്ചി: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. പിസി ജോര്‍ജിന്റെ അനുഗ്രഹത്തോടെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് അനില്‍ ആന്റണി അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, എല്ലാവരും നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥികള്‍ ആണെന്നും താന്‍ ചോദിച്ചിട്ടല്ല പത്തനംതിട്ട മണ്ഡലം തന്നതെന്നും അത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു.
പത്തനംതിട്ടയില്‍ താന്‍ വിജയിക്കുമെന്നതിനാലാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നെഗറ്റീവ് ക്യാമ്പയിന്‍ നടത്തുന്നത്, പിസി തന്റെ ബന്ധുവാണ്, വൈകാതെ തന്നെ പിസിയെ പോയി കാണും, അദ്ദേഹത്തിന്റെ പിന്തുണയുണ്ടാകും എന്നത് ഉറപ്പെന്നും അനില്‍ ആന്റണി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.