‘യുവാക്കൾ മോദിക്കൊപ്പം, ഡിവൈഎഫ്‌ഐയുടെ ബദൽ പരിപാടിയിൽ കാര്യമില്ല, കേരളം ഇന്ത്യയോടൊപ്പം വികസിക്കുന്നില്ലെന്ന് അനിൽ ആന്റണി

കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ യുവജന സംഘമത്തിലൊന്നായിരിക്കും യുവം പരിപാടിയെന്ന് അനിൽ ആന്റണി. വളരെ നിർണായക സമയത്താണ് യുവാക്കളുടെ ഈ കൂട്ടായ്മ നടക്കുന്നത്. കേരളത്തിൽ തൊഴിൽ ഇല്ലായ്മ നിരക്ക് കൂടുതലും വളർച്ച നിരക്ക് കുറവുമാണ്. യുവജനത പ്രതിസന്ധിയിലാണ്. യുവത്തിന് എതിരായ ഡിവൈഎഫ്ഐയുടെ ബദൽ പരിപാടിയിൽ ഒരു കാര്യവുമില്ലെന്നും അനിൽ പരിഹസിച്ചു.

ഇന്ന് നടക്കുന്ന യുവം പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പ്രതികരണം. ‘യുവം പരിപാടി വൻ വിജയമായിരിക്കും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന സംഗമത്തിലൊന്നായിരിക്കും നടക്കുക. വളരെ നിർണായക സമയത്താണ് യുവാക്കളുടെ ഈ കൂട്ടായ്മ നടക്കുന്നത്. ഇപ്പോൾ കേരളം വലിയ പ്രതിസന്ധിയിലാണ്

© 2025 Live Kerala News. All Rights Reserved.