ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കും: അനിൽ ആന്റണി

ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുമെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി . കഴിഞ്ഞ ദിവസം ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ബിജെപിയിൽ പുതിയതായി ലഭിച്ച സ്ഥാനലബ്ദിയെ കുറിച്ചും വരാനിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും അനില്‍ ആന്‍ണി മാധ്യമങ്ങളോട് സംസാരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാ‍‍ർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കിമാറ്റണമെന്ന സ്വപ്നത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു.

‘ബിജെപി നേതൃത്വം എനിക്ക് തന്ന പിന്തുണയ്ക്കും ആത്മവിശ്വാസത്തിനും നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി’, അനില്‍ ആന്റണി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.