1400 കോടി രൂപ മുതൽമുടക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം കശ്മീരിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന നേട്ടം ഇനി ഇന്ത്യയ്ക്ക് സ്വന്തം. കശ്മീരിലുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും വലിയ മേൽപ്പാലം. ഫെബ്രുവരി 20 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 1400 കോടി രൂപയാണ് കശ്മീരിലുള്ള ചെനാബ് പാലത്തിന്റെ മുതൽ മുടക്ക്. 359 മീറ്റർ ഉയരത്തിലുള്ള പാലത്തിന് 1.315 കിലോമീറ്റർ നീളമുണ്ട്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിന്റെ ഭാഗമാണ് ചെനാബ് പാലം. 35,000 കോടി നിർമ്മാണ ചെലവിലാണ് ഉധംപൂർ- ശ്രീനഗർ-ബരാമുള്ള റെയിൽവേ ലിങ്ക് നിർമ്മിക്കുന്നത്.

ഇഫൽ ടവറിനക്കാൾ ഉയരത്തിലാണ് ഇന്ത്യയുടെ ചെനാബ് പാലമുള്ളത്. 330 മീറ്റർ ഉയരുമുള്ള ഈഫൽ ടവറിനൊപ്പം ഒരു പത്ത് നില കെട്ടിടവും ചേർത്തുവെച്ചാലെ ചെനാബ് പാലത്തിനൊപ്പമെത്തൂ. 120 വർഷം കാലദൈർഘ്യമുണ്ടാകും ചെനാബ് റെയിൽവേ പാലത്തിന്. മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ ചെറുക്കാനുള്ള കഴിവും പാലത്തിനുണ്ട്. ഇന്ത്യയിലെ എഞ്ചിനീയർമാർ സമീപകാലത്ത് ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ പാലത്തിന്റെ നിർമ്മാണം.

© 2025 Live Kerala News. All Rights Reserved.