ജപ്പാന്റെ ‘സ്ലിം’ നാളെ ചന്ദ്രനിലിറങ്ങും; സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം

പ്പാന്റെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ജക്‌സയുടെ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍(SLIM) ‘സ്ലിം’ വെള്ളിയാഴ്ച ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് ചെയ്യും.

2023 സെപ്റ്റംബര്‍ ആറിനാണ് എച്ച്-2 റോക്കറ്റില്‍ ജപ്പാന്‍ സ്ലിം വിക്ഷേപിച്ചത്. ഡിസംബര്‍ 25നാണ് സ്ലിം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. SLIM അതിന്റെ ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ ക്യാമറ ഉപയോഗിച്ച് ചന്ദ്ര ഭൂപ്രദേശത്തിന്റെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തി. ഈ ഫോട്ടോഗ്രാഫുകള്‍ ലാന്‍ഡറിന്റെ ഇറക്കം നാവിഗേറ്റ് ചെയ്യുന്നതിലും ഭാവി ദൗത്യങ്ങള്‍ക്കായി വിലപ്പെട്ട ഡാറ്റ നല്‍കുന്നതിലും അവ നിര്‍ണായക പങ്ക് വഹിക്കുന്നു.

മിഷന്‍ വിജയകരമായാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറും. സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ചന്ദ്രനില്‍ ലാന്‍ഡിങ് നടത്തിയ രാജ്യം.

© 2025 Live Kerala News. All Rights Reserved.