ജാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ 13 തീര്‍ഥാടകര്‍ മരിച്ചു

 

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ 13 തീര്‍ഥാടകര്‍ മരിച്ചു. സരയ്‌കേല ഖരസവാന്‍ ജില്ലയിലുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പുരിയില്‍ നിന്ന് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചിരിച്ചിരുന്ന പിക്കപ്പ് വാന്‍ ചൗക്കയ്ക്ക് സമീപത്ത് വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ എം.ജി.എം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.