ഇന്ത്യയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു വഴി; ആദം ഗിൽക്രിസ്റ്റ് പറയുന്നു

ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ പരാജയമറിയാതെ മുന്നേറുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് തലത്തിൽ കളിച്ച എട്ട് മത്സരത്തിലും ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കും. അതേസമയം, ഇന്ത്യയെ വീഴ്ത്താന്‍ ഉപായം ഉപദേശിച്ചിരിക്കുകയാണ് ഓസീസ് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്.

ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു വഴി ടോസ് ലഭിക്കുകയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുക എന്നതാണെന്ന് ഗില്‍ക്രിസ്റ്റ് പറയുന്നു. ടോസ് ലഭിച്ചാൽ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നു ഞാന്‍ കരുതുന്നു. ഈ ടൂര്‍ണമെന്റില്‍ അവരുടെ ഇതുവരെയുളള പ്രകടനം കാണുമ്പോള്‍ അതായിരിക്കും മെച്ചപ്പെട്ട ഓപ്ഷന്‍.

എന്നാൽ റണ്‍ചേസില്‍ ഇന്ത്യക്കു എന്തെങ്കിലും ദൗര്‍ബല്യമുള്ളതായി എനിക്കു തോന്നുന്നില്ല. എക്കാലത്തെയും വലിയ റണ്‍ചേസ് കോര്‍ഡിനേറ്ററായ വിരാട് കോഹ്‌ലിയും അവര്‍ക്കുണ്ട്. ലൈറ്റ്സിനു കീഴില്‍ ഇന്ത്യന്‍ ബോളിംഗ് നിര കൂടുതല്‍ അപകടം വിതയ്ക്കും. വളരെ മൂര്‍ച്ചയേറിയ ബോളിംഗ് നിരയാണ് അവര്‍ക്കുള്ളത്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെതിരേ കളിക്കുന്നത് ഏറെക്കുറെ അസാധ്യമാണ്. എന്നാല്‍ പകല്‍ വെളിച്ചത്തില്‍ അവരെ നേരിടുക കുറച്ചു കൂടി എളുപ്പമാവും- ഗില്‍ക്രിസ്റ്റ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.