പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോണിന്റെ സാന്നിധ്യം, അന്വേഷണം ആരംഭിച്ച് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് വസതിക്ക് മുകളിലൂടെ ഡ്രോൺ പറക്കുന്നതായി റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഡൽഹി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങളിൽ ഒന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. കടുത്ത നിയന്ത്രണങ്ങൾ ഉള്ള മേഖലയായതിനാൽ ഡ്രോൺ പറത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഇന്ന് വസതിക്ക് മുകളിലൂടെ ഡ്രോൺ പറത്തിയത്. നിലവിൽ, ഡ്രോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.