ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞ അധ്യായങ്ങളിലൊന്നായ 1947ലെ ഇന്ത്യാ വിഭജനത്തിന്റെ ഭീകരത അനുസ്മരിച്ചുകൊണ്ട് രാജ്യം ഇന്ന് വിഭജന ഭീകരത അനുസ്മരണ ദിനം (Partition Horrors Remembrance Day) ആചരിക്കുകയാണ്. ഈ ദിനത്തിൽ, വിഭജനത്തിന്റെ കെടുതികൾ അനുഭവിച്ച ദശലക്ഷക്കണക്കിന് പൗരന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
“നമ്മുടെ ചരിത്രത്തിലെ ഒരു ദുരന്ത അധ്യായം” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, സങ്കൽപ്പിക്കാനാവാത്ത നഷ്ടങ്ങളെ അതിജീവിച്ച് ജീവിതം പുതുതായി കെട്ടിപ്പടുക്കാൻ ധൈര്യം കാണിച്ച ധീരഹൃദയങ്ങളെ ആദരിച്ചു.