ജോര്‍ജ്ടൗണ്‍: ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. 56 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാന്‍ പ്രസിഡന്റിനൊപ്പം കാബിനറ്റ് മന്ത്രിമാരും എത്തിയിരുന്നു.
വിമാനത്താവളത്തില്‍നിന്നു ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാന്‍ ഗ്രെനേഡ, ബാര്‍ബഡോസ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും എത്തിയിരുന്നു. ഗയാനയും ബാര്‍ബഡോസും തങ്ങളുടെ പരമോന്നത പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ്’, ബാര്‍ബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓര്‍ഡര്‍ ഓഫ് ഫ്രീഡം ഓഫ് ബാര്‍ബഡോസ്’ എന്നവയാണ് മോദിക്ക് സമ്മാനിക്കുക. ഏതാനും ദിവസം മുന്‍പാണ് ഡെമിനിക്ക തങ്ങളുടെ പരമോന്നത പുരസ്‌കാരമായ ‘ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍’ നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.