രാം ചരണിന്റെ കുഞ്ഞിന് സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി

പ്രശസ്ത തെന്നിന്ത്യൻ താരം രാം ചരണിന്റെ കുഞ്ഞിന് സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി. ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും കുടുംബവും ചേർന്ന് ഒരു കോടി രൂപ വിലയുള്ള ഒരു സ്വർണ്ണ തൊട്ടിൽ സമ്മാനിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഇന്ന് ഉപാസനയുടെ അമ്മയുടെ വീട്ടിൽ നടന്നു.

മുത്തച്ഛനായ ചിരഞ്ജീവി കുഞ്ഞിനെ രാജകുമാരി” എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലാണ് കുഞ്ഞിന് കഴിഞ്ഞ ദിവസം ചടങ്ങിൽ കുഞ്ഞിന് ക്ലിൻ കാര എന്ന പേരാണ് താര കുടുംബം നൽകിയത്. ഹൈദരാബാദിലുള്ള അപ്പോളോ ആശുപത്രിയില്‍ വച്ച് ജൂണ്‍ 20 നാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ക്ലിന്‍ കാര കോനിഡെല എന്നാണ് കുട്ടിയുടെ പൂർണ്ണമായ പേര്. ക്ലിന്‍ കാര എന്ന പേര് ലളിതാസഹസ്രനാമത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണര്‍വ്വ് സൃഷ്ടിക്കുന്ന, പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന്‍ കാര എന്ന നാമത്തിലൂടെ അര്‍ഥമാക്കുന്നതെന്ന് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.

വളർന്നുവരുമ്പോൾ ഞങ്ങളുടെ കുഞ്ഞ് രാജകുമാരി ഈ ഗുണങ്ങളൊക്കെയും തന്‍റെ വ്യക്തിത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കും, ചിരഞ്ജീവി കുറിച്ചു. രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം 2012 ജൂൺ 14 നായിരുന്നു. ബിസിനസ് സംരഭകയായ ഉപാസന അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയാണ്.

© 2025 Live Kerala News. All Rights Reserved.