കർണാടക തിരഞ്ഞെടുപ്പ്; മോദിയുടെ റോഡ് ഷോ ഇന്നും നാളെയുമായി നടക്കും

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് ബെംഗളൂരു നഗരത്തിൽ നടത്തും. ഇന്ന് ജെപി നഗർ മുതൽ മല്ലേശ്വരം വരെയാണിത്. നീറ്റ് പ്രവേശന പരീക്ഷ നടക്കുന്നതിനാൽ നാളത്തെ റോഡ് ഷോ ഒരു മണിക്കൂറായി കുറച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികളെ വലയ്ക്കുമെന്ന വിമർശനം ഉയർന്നതിനു പിന്നാലെയാണ് സമയം കുറച്ചത്. ശനിയാഴ്ച മാത്രം 35 കിലോമീറ്റർ നടത്താനിരുന്ന റോഡ് ഷോയാണ് 2 ദിവസങ്ങളിലാക്കി പുനഃക്രമീകരിച്ചത്. തുമക്കൂരുവിൽ ഇന്നലെ റോഡ് ഷോയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ബെള്ളാരിയിൽ പൊതുസമ്മേളനത്തിലും പ്രസംഗിച്ചു.

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് ഒരേ വേദിയിൽ. ഹുബ്ബള്ളിയിൽ വൈകിട്ടു നടക്കുന്ന സമ്മേളനത്തിലാണു പങ്കെടുക്കുക. ഹുബ്ലി–ധാർവാഡ് സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർഥി മുൻ‌ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടറാണ്. സംസ്ഥാനത്ത് സോണിയ പങ്കെടുക്കുന്ന ഏക തിരഞ്ഞെടുപ്പു യോഗവുമാണിത്.

© 2025 Live Kerala News. All Rights Reserved.