അരി കൊമ്പനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും

അരിക്കൊമ്ബനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. നിലവിള ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്.

ഇപ്പോള്‍ കൊമ്ബന്‍ ശങ്കരപാണ്ഡ്യ മേട്ടില്‍ നിന്ന് താഴേക്ക് ഇറങ്ങിയെന്നാണ് സംശയം. കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയില്‍ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനു ശ്രമങ്ങളാണ് രാവിലെ നടക്കുക. ദൗത്യ മേഖയില്‍ സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കു വെടി വക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്ബന്‍ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്ബന്‍ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാന്‍ കാരണം. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്ബനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.

© 2025 Live Kerala News. All Rights Reserved.