സിമി നിരോധന ഉത്തരവിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: സിമി നിരോധന ഉത്തരവിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. തീവ്രവാദ ഭരണം ലക്ഷ്യമിടുന്ന ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അത് സര്‍ക്കാരിന്റെ നയമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, സംസ്ഥാനത്ത് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ് തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ നിസാറുദ്ദീന്റെ വീട്ടിലാണ് ഇന്ന് പരിശോധന നടന്നത്. ഡയറിയും യാത്രാ രേഖകളും പിടിച്ചെടുത്തു. ഇന്നലെ ചവറയില്‍ ഒരു പിഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന പരിശോധനയിലും രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഒരാളെ കസ്റ്റഡിയിലും എടുത്തിരുന്നു.

© 2025 Live Kerala News. All Rights Reserved.