‘മതേതര സ്വഭാവത്തിന് വിരുദ്ധം’; സി.എ.എയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ കേരളം സുപ്രീ കോടതിയില്‍ ഹര്‍ജി നല്‍കി. നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്രത്തിന്റേത് നിയമവിരുദ്ധമായ നടപടിയാണെന്നാണ് ഹര്‍ജിയിലെ വാദം. ഒരു മത വിഭാഗത്തിന് ഒഴികെ മറ്റുള്ളവര്‍ക്ക് മാത്രം പൗരത്വം നേടാന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ചട്ടങ്ങള്‍ പുറത്തിറക്കിയ നടപടി സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു. മറ്റ് അപേക്ഷകള്‍ക്കൊപ്പം കേരളത്തിന്റെ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരെന്നാണെന്നും ഹര്‍ജിയില്‍ കേരളം വ്യക്തമാക്കുന്നു.

ഇതിനിടെ, പൗരത്വ നിയമ ഭേദഗതിയില്‍ സ്റ്റേ തേടി എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിലവില്‍ വിജ്ഞാപനമിറക്കിയ നിയമപ്രകാരം പൗരത്വം നല്‍കുന്നത് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് തുടങ്ങുന്ന എല്ലാ നടപടിക്രമങ്ങള്‍ക്കും സ്റ്റേ നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.സിഎഎ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജികളുള്ളതിനാല്‍ നടപ്പാക്കുന്നത് നിയമവിരുദ്ധമെന്നും ഒവൈസി ഹര്‍ജിയില്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.