ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചതായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. നവംബർ 11-ന് ജസ്റ്റിസ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

‘ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരം വിനിയോഗിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിൽ സന്തോഷമുണ്ട്. 2024 നവംബർ 11 മുതൽ പ്രാബല്യത്തിൽ വരും,’- കേന്ദ്ര നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. സ്ഥാനമൊഴിയുന്ന സിജെഐ ഡി വൈ ചന്ദ്രചൂഡ്, രണ്ടാമത്തെ മുതിർന്ന ജസ്റ്റിസ് ഖന്നയുടെ പേര് ശുപാർശ ചെയ്ത് കേന്ദ്രത്തിന് കത്തയച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.