ആ​ഗോള പ്രശ്നങ്ങളിൽ മോദിയുടെ നിലപാടറിയാൻ ബൈഡൻ ഉറ്റുനോക്കാറുണ്ട്: തുറന്നു പറഞ്ഞ് ജോനാഥൻ ഫൈനർ

വാഷിംഗ്ടൺ: ആ​ഗോള പ്രശ്നങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അറിയാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉറ്റുനോക്കാറുണ്ടെന്ന് യുഎസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോനാഥൻ ഫൈനർ. ഇന്ത്യ-യുഎസ് ബന്ധത്തിൽ ബൈഡൻ വലിയ സാധ്യതകൾ കാണുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഫൈനർ വ്യക്തമാക്കി.

ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ചില കാര്യങ്ങളിൽ സമവായത്തിലെത്താൻ ബൈഡനെ സഹായിക്കുന്നതിൽ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ സമവായം ഉണ്ടാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്കുവഹിച്ചു എന്നും ഫൈനർ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.