ട്രിപ്പോളി: ലിബിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ വധിച്ചു. കഴിഞ്ഞയാഴ്ച ഐ.എസ് തടവിലാക്കിയ മുഹമ്മദ് അല്‍നാംലി എന്ന ജഡ്ജിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്. അല്‍ഹരാവ എന്ന സ്ഥലത്ത് കണ്ടെത്തിയ മൃതദേഹത്തില്‍ ക്രൂരമായ പീഡനമേറ്റ അടയാളങ്ങളുണെന്ന് ലിബിയന്‍ ജുഡീഷ്യല്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
ട്രിപ്പോളിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള സിര്‍ത്തില്‍ നിന്നാണ് ജഡ്ജിയെ തട്ടിക്കൊണ്ടു പോയത്. ഐ.എസ് ഏറെ സ്വാധീനമുള്ള പട്ടണമാണ് സിര്‍ത്ത