അഡ്വക്കേറ്റ് ലൂയി പോത്തനായി മമ്മൂട്ടിയെത്തുന്നു…

ഇടവേളയ്ക്കുശേഷം മമ്മൂട്ടി വക്കീൽ കുപ്പായത്തിൽ. എ.കെ.സാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ മമ്മൂട്ടിയെ വക്കീൽ വേഷത്തിൽ കാണാം. അഡ്വ. ലൂയി പോത്തൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. നയൻതാര നായികയാവുന്ന സിനിമ അബാം ഫിലിംസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്നു. ഷീ ടാക്‌സി, കനൽ എന്നീ സിനിമകൾക്കുശേഷം അബാം ഫിലിംസ് നിർമ്മിക്കുന്ന സിനിമയുടെ ലൊക്കേഷൻ തൃശൂരായിരിക്കും.

ചിന്താമണി കൊലക്കേസ് സിനിമയിലെ ലാൽ കൃഷ്ണയാണ് ഏ.കെ. സാജന്റെ ഒടുവിലത്തെ അഭിഭാഷക കഥാപാത്രം. സുരേഷ് ഗോപി അവതരിപ്പിച്ച ഈ കഥാപാത്രത്തിന് മുകളിലാണ് അഡ്വ. ലൂയി പോത്തന്റെ സ്ഥാനം. മൂന്നു മാസങ്ങൾക്കു മുമ്പ്, തന്ത്രം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, നരസിംഹം എന്നിവയാണ് മമ്മൂട്ടി വക്കീൽ വേഷം അവതരിപ്പിച്ച പ്രധാന സിനിമകൾ. ആഗസ്റ്റ് 10 ന് മമ്മൂട്ടി അഡ്വ. ലൂയി പോത്തനായി കാമറയ്ക്കു  മുന്നിലെത്തും

© 2025 Live Kerala News. All Rights Reserved.