ലളിത് മോദിയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്‌..

മുംബൈ: ഐ.പി.എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണിത്. ലണ്ടന്‍ കഴിയുന്ന മോഡിയെ നയതന്ത്രമാര്‍ഗത്തിലൂടെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിലെത്തിക്കാന്‍ ഇതോടെ വഴിയൊരുങ്ങി.

കള്ളപ്പണ ഇടപാടിന് പുറമെ നികുതിവെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളും മോഡിക്കെതിരെയുണ്ട്. അധോലോക കുറ്റവാളികളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിലാണ് മോഡി ഇന്ത്യയിലെത്താന്‍ തയ്യാറാകാത്തത്. മോഡിയെ സംരക്ഷിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.