മറ്റു വാഹനങ്ങളെ വെട്ടിച്ചും ചെളിക്കുഴികളിലും ബൈക്ക് ഓടിച്ച് അഭ്യാസം കാണിക്കുന്നവര്‍ റോബി മാഡിസന്‍റെ പ്രകടനം കാണുക. റോബി ബൈക്ക് ഓടിച്ചത് വിശാലമായ സമുദ്രത്തിലൂടെ.
ഓസ്ട്രേലിയന്‍ ഡര്‍ട്ട് ബൈക്ക് അഭ്യാസിയായ റോബിയുടെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ബൈക്ക് ടയറിന് ഇരുവശത്തും സര്‍ഫിങ് ബോര്‍ഡുകളും ഘടിപ്പിച്ചായിരുന്നു റോബിയുടെ ജലയാത്ര. യു ട്യൂബില്‍ മാത്രം രണ്ടുദിവസം കൊണ്ട് ഈ വിഡിയോ കണ്ടത് 26 ലക്ഷം പേരാണ്.
ശാന്തസമുദ്രത്തിലെ താഹിതി ദ്വീപിലായിരുന്നു റോബിയുടെ അഭ്യാസ പ്രകടനം. ജലകായിക വിനോദങ്ങള്‍ക്ക് പേരുകേട്ട ഇടമാണിത്. കടലോരത്തും കടലിലും ആനന്ദിക്കാന്‍ എത്തിയവര്‍, നീന്തിക്കളിക്കുന്നവര്‍, വഞ്ചി തുഴയുന്നവര്‍, ഇവര്‍ക്കെല്ലാം ഇടയിലേക്കാണ് റോബി മാഡിസന്‍ ബൈക്ക് ഓടിച്ചു കയറ്റിയത്.