ജാക്ക് ഡോര്‍സെ സ്ഥാനം ഒഴിഞ്ഞു; ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ഇന്ത്യക്കാരന്‍ പരാഗ് അഗ്രവാള്‍

കാലിഫോര്‍ണിയ:ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാള്‍ ചുമതലയേറ്റു. കമ്പനിയുടെ സിഇഒയും സഹസ്ഥാപകനും കൂടിയായ ജാക്ക് ഡോര്‍സെ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പരാഗ് ചുമതല ഏറ്റത്.ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ്. ഇവിടെ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയതിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. മൈക്രോസോഫ്റ്റിലും യാഹുവിലും റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തു. 2011 ഒക്ടോബറില്‍ പരാഗ് ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിന്റെ ഭാഗമായി. 2017ല്‍ ചീഫ് ടെക്നോളജി ഓഫീസറായി.ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് പരാഗ് അഗ്രവാളിനെ സിഇഒ ആയി തിരഞ്ഞെടുത്തത് എന്ന് ട്വിറ്റര്‍ അറിയിച്ചു.കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമായ എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും പിന്നില്‍ പരാഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ പുതിയ സിഇഒ എന്ന നിലയില്‍ അദ്ദേഹത്തിന്മേലുള്ള തന്റെ വിശ്വാസം ആഴത്തിലുള്ളതാണ് എന്നും ട്വീറ്റില്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.