2019 ലോകകപ്പില്‍ കളിക്കും’ ശ്രീശാന്ത്

കൊച്ചി: 2019 ലോകകപ്പില്‍ കളിക്കുമെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐപിഎല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലും ശ്രീശാന്തിനെതിരായ വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ മാധ്യമങ്ങളോട്് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും മുപ്പത്തിരണ്ടുകാരനായ ശ്രീശാന്ത് പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ വിലക്ക് നീക്കാന്‍ ശ്രമിക്കില്ലെന്ന് പറഞ്ഞ ശ്രീശാന്ത് വിഷയത്തില്‍ തനിയ്ക്കായി സംസാരിച്ച മുഖ്യമന്ത്രിയോടും എംപിമാരോടും നന്ദിയുണ്ടെന്നും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ കളിക്കാന്‍ അവസരം ലഭിക്കും വരെ പരിശീലനം തുടരുകയാണ് തന്റെ മുന്നിലുള്ള വഴിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.