പഞ്ചാബില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്

 

ലുധിയാന: പഞ്ചാബില്‍ വീണ്ടും ശക്തമായ തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് ആക്രമണം നടത്താന്‍ പാകിസ്താന്‍ കേന്ദ്രമായ ബബര്‍ ഖലാസ, ലഷ്‌കര്‍ ഇ തയിബ എന്നീ സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ചയാണ് രാജ്യത്തെ 12 മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പഞ്ചാബിലെ ദിനാനഗറില്‍ ഭീകരാക്രണമുണ്ടായത്. പട്ടാളവേഷത്തിലെത്തിയ മൂന്ന് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ജില്ലാപോലീസ് മേധാവിയുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ദിനാനഗര്‍ പോലീസ് സ്റ്റേഷന്‍, ഒരു ബസ്, ജനകീയ ആരോഗ്യകേന്ദ്രം എന്നിവയ്ക്കുനേരേയായിരുന്നു മുംബൈ ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ആക്രമണം. പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരരേയും സുരക്ഷാസേന വധിച്ചു.

© 2025 Live Kerala News. All Rights Reserved.