എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂരാണ് എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ അവതരിപ്പിച്ചത്. ചലച്ചിത്രനടി സംയുക്ത മേനോന്‍, ഇന്ത്യന്‍ ഓയില്‍ കേരള ഹെഡ് വി.സി. അശോകന്‍, റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് എന്നിവരും പങ്കെടുത്തു. ഇന്ത്യയിലെ പെട്രോളിയം റീട്ടെയില്‍ വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പോകുന്ന ലോകോത്തര പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ (100 ഒക്ടേന്‍) ഡിസംബറിലാണ് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ ജര്‍മനിയും അമേരിക്കയും ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ മാത്രമേ 100 ഒക്ടേന്‍ പെട്രോള്‍ ഇപ്പോള്‍ ഉള്ളൂ.

© 2025 Live Kerala News. All Rights Reserved.