രാജ്യത്ത് ഈ മാസം 15 മുതൽ സ്‌കൂളുകളും കോളജുകളും തുറക്കാൻ അനുമതി

രാജ്യത്ത് ഈ മാസം 15 മുതൽ സ്‌കൂളുകളും കോളജുകളും തുറക്കാൻ അനുമതി. ഘട്ടംഘട്ടമായാണ് തുറക്കാൻ നിർദ്ദേശം. ഇതു സംബന്ധിച്ച മാർഗ രേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കി. സ്‌കൂൾ തുറക്കലിൽ സാഹചര്യം വിലയിരുത്തി സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കണ്ടെന്റ്‌മെന്റ് സോണുകളിൽ ഉള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുമതിയില്ല. ഓൺലൈൻ ക്ലാസുകൾ തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ട്. സാമൂഹ്യ അകലവും മാസ്‌കും അടക്കം കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം.

© 2025 Live Kerala News. All Rights Reserved.