രേഖകളില്ലാതെ സല്‍മാനെയും ഷാരൂഖിനെയും കാണാനെത്തിയ പാക്ക് ആരാധിക അറസ്റ്റില്‍

 

ജലന്ധര്‍: ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനോടും ഷാരൂഖ് ഖാനോടുമുള്ള ആരാധന മൂത്ത് പാസ്‌പോര്‍ട്ടും വീസയുമൊന്നുമില്ലാതെ അവരെ കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി ജലന്ധറില്‍ പിടിയില്‍. കറാച്ചിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള സംഝോത എക്‌സ്പ്രസിലെത്തിയ 27കാരിയായ യുവതിയെയാണ് രേഖകളില്ലാത്തതിന്റെ പേരില്‍ പൊലീസ് പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ബോളിവുഡ് താരങ്ങളെ കാണാനാണ് എത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയെങ്കിലും ഗുര്‍ദാസ്പൂര്‍ സ്‌ഫോടനത്തിന്റെ പശ്ചത്താലത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ ഗുര്‍ദാസ്പൂര്‍, ഇവരെ അറസ്റ്റ് ചെയ്തതിന് സമീപമാണെന്നതാണ് സംഭവത്തിന് ഗൗരവ സ്വഭാവം നല്‍കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. യുവതിയെ റയില്‍വെ പൊലീസ് അട്ടാരി പൊലീസിന് കൈമാറി.

പാക്കിസ്ഥാനിലെ കറാച്ചിയാണ് യുവതിയുടെ സ്വദേശമെന്ന് പൊലീസ് വക്താവ് അറിയിച്ചു. സല്‍മാന്‍ ഖാന്‍ എന്നാണ് ഇവരുടെ ഭര്‍ത്താവിന്റെ പേരെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.