ലിബിയയിൽ നാല് ഇന്ത്യക്കാരെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി; ഐഎസ് ഭീകരരെ സംശയം

ന്യൂഡൽഹി ∙ ലിബിയയിലെ ട്രിപ്പോളിക്കടുത്തു നിന്നും നാല് ഇന്ത്യക്കാരെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളി സർവകലാശാലയിലെ അധ്യാപകരാണ് നാലുപേരും. ഇവരെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ഐഎസ് ഭീകരരെയാണ് സംശയം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്കാരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നുമാണ് ഇന്നലെ വൈകിട്ടോടെ നാലുപേരെയും കാണാതായത്. ലിബിയയിലെ ഇന്ത്യക്കാരോട് രാജ്യത്തേക്ക് മടങ്ങിയെത്താൻ കഴിഞ്ഞ വർഷം സർക്കാർ ആവശ്യപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.