ഓസീസ് മണ്ണിൽ ഇന്ത്യക്ക് ആദ്യ ഏകദിന പരമ്പര വിജയം

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വൻ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു.മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി (87) ഒരിക്കല്‍ കൂടി ഫിനിഷറുടെ ജോലി ഏറ്റെടുത്തുപ്പോള്‍ 49.2 ഓവറില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 230 റണ്‍സ് ഇന്ത്യ മറകടന്നു. കേദാര്‍ ജാദവ് (61), വിരാട് കോലി (46) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

നേരത്തെ 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക‌് 15 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ (9) നഷ്ടമായി. പിന്നാലെ ശിഖര്‍ ധവാനും (23) പുറത്തായി.പിന്നീട് ഒത്തുച്ചേര്‍ന്ന കോലി- ധോണി സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചു. ഇരുവുരും 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കോലിയെ റിച്ചാര്‍ഡ്‌സണ്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലെത്തിച്ചു. എന്നാല്‍ അധികം നഷ്ടങ്ങളില്ലാതെ ധോണിയും ജാദവും ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ, യൂസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളങ്ങിന്റെ പിന്‍ബലത്തില്‍ ഓസ്ട്രേലിയയെ 230ന് ഒതുക്കിയിരുന്നു. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ചാഹലിന്റെ പ്രകടനത്തില്‍ തകര്‍ത്ത ഓസീസ് 48.4 ഓവറില്‍ 230ന് എല്ലാവരും പുറത്തായി. ഭുവേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഏകദിനത്തില്‍ ചാഹലിന്റെ മികച്ച പ്രകടനമാണിത്. 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്‌കോംപാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യക്കായിരുന്നു

© 2025 Live Kerala News. All Rights Reserved.