ഖത്തര്‍ വേള്‍ഡ് കപ്പ് ജനറേഷന്‍ അമേസിംങ് മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസ് കേരളത്തിലെത്തുന്നു

കോഴിക്കോട് • 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗിന്റെ മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസ് കേരളത്തിലെത്തുന്നു. ഡിസംബര്‍ 28, 29 തിയതികളിലായി കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗ് (ജി.എ) പരിപാടികളില്‍ സംബന്ധിക്കാനും കേരളത്തിലെ ജി.എ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഹമദ് കേരളത്തിലെത്തുന്നത്. ഇന്ത്യയിലെ ജി.എ വര്‍കേഴ്‌സ് അംബാസിഡര്‍ സാദിഖ് റഹ്മാന്‍ സി.പിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഡിസംബര്‍ 28 ന് മലപ്പുറം-തെരട്ടമ്മലില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗ് അഖില കേരള കോച്ചുമാര്‍ക്കുള്ള പരിശീലന ക്യാമ്പ് ഹമദ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 29 ന് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് ആരംഭിക്കുന്ന ഫുട്‌ബോള്‍ കോച്ചിംഗ് സെന്റെറിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോളം ജനറേഷന്‍ അമേസിംഗിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്താല്‍ നിര്‍മിക്കുന്ന പത്ത് വീടുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.

© 2025 Live Kerala News. All Rights Reserved.