ഓസ്‌ട്രേലിയയെ നിസ്സാരരായി കാണുന്നില്ലെന്ന് വിരാട് കൊഹ്‌ലി

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനായുള്ള ഓസ്‌ട്രേലിയയെ നിസ്സാരരായി കാണുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സസ്‌പെന്‍ഷനിലാണ്. ആ സാഹചര്യം ഇന്ത്യക്ക് സുവര്‍ണാവസരമാണെന്നുള്ള വാദങ്ങളെ തള്ളിക്കളയുകയായിരുന്നു കൊഹ്‌ലി.

‘സ്വന്തം മണ്ണില്‍ ഒരു ഓസ്‌ട്രേലിയന്‍ ടീമിനെയും എളുപ്പത്തില്‍ കീഴടക്കാമെന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍, അവസരങ്ങള്‍ ആനുകൂല്യങ്ങളായി കാണുന്നില്ല. എന്തൊക്കെ സംഭവിച്ചാലും കഴിവ് അവിടെ തന്നെ ഉണ്ട്. നമ്മള്‍ എന്ത് പറയുന്നു, എങ്ങനെ പെരുമാറുന്നു എന്നതല്ല പ്രകടനമാണ് കണക്കിലെടുക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് ഇപ്പോഴും ഇന്ത്യയെ കീഴടക്കാന്‍ സാധിക്കും,’ കൊഹ്‌ലി പറഞ്ഞു.

അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.