ഹിറ്റ്മാന്‍ ദീപാവലി സ്പെഷ്യല്‍; വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം, പരമ്പര നേടി ഇന്ത്യ

ലക്‌നൗ: വിന്‍ഡീസിനെതിരെ ഇന്ന് നടന്ന രണ്ടാം ടി20യില്‍ 71 റണ്‍സിന് ഇന്ത്യയ്ക്ക് ജയം. ഇന്ത്യയുയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 124 റണ്‍സെടുക്കാനേ ആയുള്ളൂ. നേരത്തെ ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 20 ഓവറില്‍ 195 റണ്‍സെടുത്തത്.

ഇന്ത്യക്കായി ഭുവിയും ഖലീലും ബൂംമ്രയും കുല്‍ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ടി20കളുടെ പരമ്പരയില്‍ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.

വിന്‍ഡീസ് 13.5 ഓവറില്‍ 81-7.

നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുലുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 195 റണ്‍സെടുത്തു. രോഹിത് 61 പന്തുകളില്‍ 111 റണ്‍സും രാഹുല്‍ 14 പന്തില്‍ 26 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ധവാന്‍ 43 റണ്‍സെടുത്തപ്പോള്‍ പന്തിന് തിളങ്ങാനായില്ല.

അലനും ഖാരിക്കുമാണ് വിക്കറ്റ്.

ബ്രാത്ത്‌വെയ്റ്റിന്‍റെ അവസാന ഓവറിലായിരുന്നു രോഹിതിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി. രോഹിതിന്‍റെ നാലാം അന്താരാഷ്‌ട്ര ടി20 സെഞ്ചുറിയാണിത്.

© 2025 Live Kerala News. All Rights Reserved.