അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു

 

ജമ്മു: അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. സിഖ് 22 യൂണിറ്റിലെ രജ്പാല്‍ സിംഗാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികന്‍ പിന്നീട് മരിക്കുകയായിരുന്നു എന്ന് സൈനിക വക്താവ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.