പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിൽ; മോഹന്‍പുര അണക്കെട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് സന്ദര്‍ശിക്കും. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തുന്ന മോദി മോഹന്‍പുര അണക്കെട്ട് പദ്ധതി രാജ്യത്തിനായി സമര്‍പ്പിക്കും.

ഇന്‍ഡോറിലും രാജ്ഘട്ടിലും വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നുണ്ട്.ഇന്‍ഡോറില്‍ നടക്കുന്ന ഷെഹാരി വികാസ് മഹോത്സവില്‍ അദ്ദേഹം പങ്കെടുക്കും. വിവിധ നഗരവികസന പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.

© 2025 Live Kerala News. All Rights Reserved.