ശ്രീവിദ്യ മരണത്തിന് മുമ്പ് മുല്ലപ്പള്ളിയോട് പറഞ്ഞ ആ രഹസ്യങ്ങള്‍ എന്താവും..?

തിരുവനന്തപുരം: ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് മുല്ലപ്പളളി രാമചന്ദ്രന്‍ എം.പിയോട് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ പറഞ്ഞിരുന്നതായി ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് തന്നെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ശ്രീവിദ്യക്ക് ബോധ്യപ്പെട്ടിരുന്നതായും രാജമോഹന്‍ ഉണ്ണിത്താന്‍ വെളിപ്പെടുത്തി. മുല്ലപ്പളളി രാമചന്ദ്രനെ നേരിട്ട് കണ്ടാണ് ശ്രീവിദ്യ സുപ്രധാനമായ ചില കാര്യങ്ങള്‍ പറഞ്ഞതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുല്ലപ്പളളി താന്നോട് ഇക്കര്യാങ്ങള്‍ സംസാരിച്ചിരുന്നു. വേദനാ ജനകമായ കാര്യങ്ങളാണ് ശ്രീവിദ്യ മുല്ലപ്പളളിയോട് പറഞ്ഞത് .വേണ്ടി വന്നാല്‍ മുല്ലപ്പളളി തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തും. ശ്രീവിദ്യയുടെ ആത്മാവിനോട് പോലും നീതി പുലര്‍ത്താത്ത നപടികള്‍ നടന്നിട്ടുണ്ട്. അത് പുറത്ത് വരണം. ഈ കേസില്‍ ഒരുപാട് ദുരൂഹതകളുണ്ട്. അതിന് അവസാനമുണ്ടെങ്കില്‍ രേഖകള്‍ പുറത്ത് വരണമെന്നും രാജമോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സത്യവിരുദ്ധമായ കാര്യങ്ങളാണ് പുറത്ത് വരുന്നതെങ്കില്‍ സത്യം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും രാജ്‌മോഹന് ഉണ്ണിത്താന്‍ പറഞ്ഞു. ചിലരുടെ മുന്നണി മാറ്റമാണോ ഈ ആരോപണത്തിന് കാരണമെന്ന ചോദ്യത്തിന് അങ്ങനെ വേണെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു രാജ്‌മോഹന് ഉണ്ണിത്താന്റെ മറുപടി.

© 2025 Live Kerala News. All Rights Reserved.