ഡോ.ബോബി ചെമ്മണൂര്‍ ശബരിമലയില്‍ സൗജന്യ കുടിവെള്ളപദ്ധതി ഏര്‍പ്പെടുത്തി

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശബരീപീഠത്തിന് സമീപം ഡോ.ബോബി ചെമ്മണൂര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നിര്‍വ്വഹിച്ചു.മഹാരാഷ്ട്ര ചെമ്പൂര്‍ എം.എല്‍.എ തുക്കാറാം കാത്തെ സന്നിഹിതനായിരുന്നു.കൊറ്റാമം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മാതൃക ഉള്‍ക്കൊണ്ട് ഭീമാകരമായ ഓട്ടുകിണ്ടിയുടെ രൂപത്തിലാണ് ശബരീതീര്‍ത്ഥം എന്ന പേരില്‍ ജല അതോറിറ്റിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.