ചാര്‍ളി ചാപ്ലിനും വിദ്യബാലനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ..?

ചാര്‍ളി ചാപ്ലിനും വിദ്യബാലനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇനി അങ്ങനെയല്ല.

മികവുറ്റ കഥാപാത്രങ്ങളിലൂടെ നമുക്ക് പരിചിതമായ വിദ്യ ബാലൻ ഇനി സിനിമ പ്രേമികളെ ഒന്നു ഞെട്ടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കരിയറിലെ തന്നെ സുപ്രധാനമായ കഥാപാത്രമാണ് വിദ്യയെ തേടിയെത്തിരിയിരിക്കുന്നത്.
ലോകം കണ്ട ഏറ്റവും വലിയ ഹാസ്യസാമ്രാട്ടിന്റെ വേഷത്തിലാണ് വിദ്യാബാലൻ പ്രത്യക്ഷപ്പെടാൻ പോകുന്നത്. സാക്ഷാൽ ചാർളി ചാപ്ലിൻ!

സംവിധായകൻ ആർ.ശരത് ഒരുക്കുന്ന ചിത്രത്തിലാണ് വിദ്യാബാലൻ ചാർളി ചാപ്ലിനാകുന്നത്. ആർ.ശരത്ത് ചെയർമാനായ ചാപ്ലിൻ ഇന്ത്യ ഫോറം മുംബയിൽ വച്ച് ചാർളി ചാപ്ലീന്റെ ഒരു എക്‌സിബിഷൻ സംഘടിപ്പിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഇരുന്നൂറോളം കലാകാരന്മാർ സൃഷ്ടിച്ച ചാപ്ലിൻ കാർട്ടൂണുകളുടെയും ചിത്രങ്ങളുടെയുമൊക്കെ പ്രദർശനമായിരുന്നു അത്. മാത്രമല്ല ആർ.ശരത്ത്  തന്നെ ഒരുക്കിയ ചാപ്ലിനെ കുറിച്ചുള്ള ചിത്രം ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു.

എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യാൻ വന്ന വിദ്യാബാലൻ തനിക്ക് ചാപ്ലിനായി അഭിനയിക്കാൻആഗ്രഹമുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് ഹിന്ദിയിൽ ചാപ്ലിനെ ആധാരമാക്കി സിനിമ ചെയ്യുന്നുണ്ടെന്ന് വിദ്യയോടെ ശരത്ത് പറഞ്ഞത്.
ചാപ്ലിനായി ആ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് വിദ്യ ശരത്തിനോട് പറയുകയായിരുന്നു. എന്നാൽ മലയാളത്തിൽ ഇന്ദ്രൻസിനെ നായകനാക്കി ചെയ്ത ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’ എന്ന ചിത്രത്തിന്റെ തനി പകർപ്പ് ആയിരിക്കില്ല ഹിന്ദിയിലെന്ന്  ആർ.ശരത്ത് കേരളകൗമുദിയോട് പറഞ്ഞു. ചാർളി ചാപ്ലിൻ കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു സാങ്കല്പിക കഥയാണ് ചിത്രം പറയുന്നതെന്നും ശരത്ത് പറഞ്ഞു

© 2025 Live Kerala News. All Rights Reserved.