ഫേസ്ബുക്ക് പോസ്റ്റ് : റോബര്‍ട്ട് വധേരയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ചില അംഗങ്ങളെ നിന്ദിക്കുന്ന വിധത്തില്‍ ഫേസ്ബുക്കിലൂടെ പരാര്‍മശം നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വധേരയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്. ബി.ജെ.പി ചീഫ് വിപ്പ് അര്‍ജുന്‍ രാം മേഘ്‌വാല്‍ ആണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. വധേരയുടെ പ്രസ്താവന എം.പിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും അര്‍ജുന്‍ പരാതിയില്‍ പറയുന്നു. വധേരയുടെ ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നതിങ്ങനെ ‘പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു , ഇനി ചില നേതാക്കളുടെ തരംതാണ പ്രകടനം കാണാം, ജനങ്ങള്‍ വിഡ്ഡികളല്ല. ഇത്തരം നേതാക്കള്‍ രാജ്യത്തെ നയിക്കുന്നതില്‍ ദുഃഖമുണ്ടെന്നായിരുന്നു’ വധേരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാര്യം സഭയില്‍ ചൂണ്ടിക്കാട്ടിയ ബി.ജെ.പി അംഗങ്ങള്‍ വധേയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു

© 2025 Live Kerala News. All Rights Reserved.