പാഠപുസ്തകവിതരണം: സഭയില്‍ അടിന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

 

തിരുവനന്തപുരം: പാഠപുസ്തകവിതരണം പരാജയപ്പെട്ടതിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

പാഠപുസ്തങ്ങള്‍ 20നകം വിതരണം ചെയ്യുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ ആരോപിച്ചു. ഇക്കാര്യം സഭയില്‍ വിശദീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

© 2025 Live Kerala News. All Rights Reserved.