ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 5000 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട് എമറാള്‍ഡ് ഹോട്ടലില്‍ വെച്ച് 250 കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കോഴിക്കോട് ഡപ്യൂട്ടി കളക്ടര്‍ ജനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് നോര്‍ത്ത് റീജ്യണല്‍ മാനേജര്‍ ഗോകുല്‍ദാസ്,മാര്‍ക്കറ്റിംഗ് സോണല്‍ മാനേജര്‍ നിഷാദ്,റീജ്യണല്‍ മാനേജര്‍ മഹേഷ്,എച്ച്.ആര്‍.എ.ജി.എം എല്‍ദോ എന്നിവര്‍ പങ്കെടുത്തു.ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷംതോറും നടത്തിവരാറുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കേരളത്തിലെ എല്ലാ ബ്രാഞ്ചുകളുടെ കീഴിലും നടന്നുകൊണ്ടിരിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.