എന്നാലും എന്റെ അമ്മേ ….. ഇത് എന്നോടു വേണ്ടായിരുന്നു

ചൈന:കാറിന്റെ ഉള്ളില്‍ സമയങ്ങളോളം മൂന്നു വയസ്സുക്കാരനായ കുഞ്ഞ് മരണത്തെ മുന്നില്‍ കണ്ടിട്ടും ഇതല്ലാം നേരിട്ടു കണ്ട അമ്മയ്ക്ക് യാതൊരു കൂസലുമുണ്ടായില്ല. അമ്മ ശ്രദ്ധിച്ചത് സ്വന്തം കുഞ്ഞിന്റെ ജീവനല്ല. ജീവന്‍ രക്ഷിക്കാന്‍ വിലപിടിപ്പുള്ള ബി എന്‍ ഡബ്ലു കാറിന്റെ വിന്‍ഡോ പൊളിക്കാന്‍ പോലും വിസമ്മതിച്ച ഒരമ്മയുടെ കഥയാണിത്.ചൈനയിലെ യിവയിലാണ് കഥ നടക്കുന്നത്.
കാറിന്റ ഉള്ളിലായ മകന്‍ നിലവിളിച്ചിട്ടും ഈ അമ്മ മകനെ ശ്രദ്ധിച്ചതേയില്ല.എന്നാല്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് പൂട്ടു പൊളിക്കാന്‍ ആളുകള്‍ വരുന്നതും ബഹളവുമെല്ലാം നോക്കി നില്‍ക്കുകയായിരുന്നു ഈ സ്ത്രീ.തടിച്ചു കൂടിയ ആളുകള്‍ വിന്‍ഡോ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ തടയുകയായിരുന്നു.സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും രക്ഷയില്ലാതായി. ആരു വന്നു പൂട്ടു പൊളിച്ചാലും തന്റെ കാറിന് കേടുവരുമെന്നാണ് അമ്മയുടെ ഭാവം.കുട്ടിയുടെ നില മോശമാവുന്നത് കണ്ട് ഒടുവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അമ്മയെ ബലമായി പിടിച്ചു മാറ്റി. വിന്‍ഡോ ഗ്ലാസ്സ് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.